NEWS
സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
12/07/2026 05:48 PM IST
NILA

ദോഹ :സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ബ്ലഡ് ഡോണോർസ് സെന്ററുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊനേഷൻ ക്യാമ്പിൽ 120ലധികം പേർ രക്‌തദാനം നിർവഹിച്ചു. 1 മണിക്ക് ആരംഭിച്ച കേമ്പ് വൈകുന്നേരം 6:30ന് അവസാനിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ICBF പ്രസിഡന്റ് ഷാനവാസ് ബാവ നിർവ്വഹിച്ചു. സംസ്കൃതി ബിനോമ്രാൻ യൂണിറ്റ് പ്രസിഡന്റ് ജിതിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ട്രഷറർ അപ്പു കാവണിശ്ശേരി, വൈസ് പ്രസിഡന്റ് സുനീതി സുനിൽ, നോർത്ത് മേഖല സെക്രെട്ടറി അബ്ദുൾ ഹക്കിം, സംസ്കൃതി മുൻ ജനറൽ സെക്രട്ടറി ഇ എം സുധീർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്കൃതി ബിൻ ഒമ്രാൻ സെക്രട്ടറി രാജു വികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ഇംത്യാസ് നന്ദി പ്രകാശിപ്പിച്ചു. രക്‌തദാന കേമ്പിനൊപ്പം കുട്ടീസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










